ചിലപ്പോള്‍ ഇന്ത്യക്ക് കപ്പ് നഷ്ടപ്പെടുന്നതിലധികം എന്‍റെ മനസ്സില്‍ അടുത്ത ദിവസം ഓഫീസില്‍ പാകിസ്ഥാനികളെ ഫേസ് ചെയ്യുന്നതായിരുന്നു കൂടുതല്‍ വിഷമമുണ്ടാക്കിയത്....... സെവാഗും സച്ചിനും പോയതോടെ മനസ്സ് കരയാന്‍ തുടങ്ങിയിരുന്നു.....എങ്കിലും കഴിഞ്ഞ മത്സരങ്ങളില്‍നിന്ന് ഒരു കാര്യം എന്‍റെ ധൈര്യത്തിനു കൂട്ടുചേര്‍ന്നിരുന്നു...അവസാന ഓവറിലെ അവസാന പന്തുവരെ പൊരുതുന്ന ഒരു ടീമായി ടീം ഇന്ത്യ എന്നോ മാറിയിരിക്കുന്നു.....റൈനക്ക് അവസാന ഇലവനില്‍ അവസരം കൊടുത്തുകൊണ്ട് ധോണി ആദ്യം ഉറപ്പിച്ചതും ആ ഒരു സാധ്യത തന്നെയായിരിക്കണം.... സ്വന്തം നാട്ടുകാരന്റെ അഹങ്കാരത്തിനോടും തലക്കനത്തിനോടും അങ്ങേയറ്റം വെറുപ്പായിരുന്നെകിലും ടീമില്‍ ഉണ്ടെന്നരിഞ്ഞപ്പോള്‍ സന്തോഷം തോന്നി(ബൌളിങ്ങിനോട് അന്നും ഇന്നും മതിപ്പുന്ടെന്കിലും- തന്ത്രങ്ങളുടെ കാര്യത്തിലോഴികെ.)..... നില അല്പമെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടാകുമെന്ന ഒറ്റ വിശ്വാസത്തില്‍.... പക്ഷെ, ധോണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി കേട്ടു, ശ്രീശാന്തിനെ കണ്ട്രോള്‍ ചെയ്യാന്‍ ശ്രീശാന്തിനെ പറ്റൂ എന്ന്: സംഭവം സത്യമായെന്നു തെളിയിക്കാന്‍ മത്സരശേഷം മെഡല്‍ വാങ്ങാന്‍ വന്നവരില്‍ കാണികളുടെ കൂവല്‍ വാങ്ങിയ ഏക താരം ആരെന്നു മാത്രം അന്വേഷിച്ചാല്‍ മതിയാകും.
ഇന്ന് അങ്ങനെ എനിക്ക് മറക്കാന്‍ പറ്റാത്ത ഒരു ദിവസമായി... മിഠായി വിതരണം ചെയ്തപ്പോള്‍ കടന്നല്‍ കുത്തിയപോലെ ഇരുണ്ട പാകിസ്ഥാനിയുടെ മുഖത്ത് നോക്കി " തിന്നോ തിന്നോ, നിങ്ങടെ പ്രധാനമന്ത്രിയെയും ഞങ്ങള്‍ കഴിഞ്ഞ ദിവസം തീറ്റിച്ച് വിട്ടു" എന്നു പറയാന്‍ വഴിയോരുക്കിത്തന്ന ഇന്ത്യന്‍ കളിക്കാര്‍ക്ക് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങള്‍......... ചക് ദേ ഇന്ത്യ.........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ